Thursday, 17 June 2021

നന്തിയുടെ ഗർവ്വടക്കിയ #ശ്രീപരമേശ്വരൻ

 


നന്തിയുടെ ഗർവ്വടക്കിയ #ശ്രീപരമേശ്വരൻ

🕉
🕉🕉🕉🕉
കാളകൂടവിഷം ഭക്ഷിച്ച ശിവഭഗവാന്റെ ശരീരത്തിൽ ഉഷ്ണം വർദ്ധിച്ചു. ആ സമയത്ത് പരമശിവന്റെ എതിരേ നിന്ന നന്ദിയുടെ ശ്വാസക്കാറ്റേറ്റ് ശിവന്റെ മേനി തണുത്ത് ശാന്തമായി.
അതുകൊണ്ടാണ് പ്രദോഷവേളയിൽ നന്തിക്കും ശിവനും മദ്ധ്യേ നടക്കരുത് എന്നു പറയുന്നത്.
നന്തിയുടെ ശ്വാസകാറ്റിന് തടസ്സമുണ്ടാകരുത് എന്നതുകൊണ്ടാണ് ഈ നിയന്ത്രണം.
ഒരു ദിവസം തന്റെ ശ്വാസകാറ്റേറ്റാണ് ശിവന്റെ ശരീരഉഷ്ണം കുറഞ്ഞത് എന്ന് കരുതി നന്തിക്ക് ഗർവ്വേറി. ഇതറിഞ്ഞ ശിവഭഗവാന് കോപം വന്നു. ആ ക്ഷണം തന്നെ ശിവകോപത്താൽ നന്തിക്ക് ചിത്തഭ്രമം വന്ന് സ്വയം ചിരിക്കാൻ തുടങ്ങി.
ഇത് കണ്ട പാർവ്വതിദേവീ നന്തിയോട് കരുണകാട്ടണമെന്ന് ഭഗവാനോട് അപേക്ഷിച്ചു. അതിനുശേഷം ദേവി അരിയിൽ ശർക്കര ചേർത്ത് കാപ്പരി എന്ന വറുത്ത പലഹാരം നന്തിക്ക് ഔഷധമായി നൽകി. കൂടാതെ ഗണപതിഭഗവാന്റെ ആഗ്രഹപ്രകാരം നന്തിക്ക് കറുകമാലയും അണിയിച്ചു.
അതോടെ നന്തിയുടെ ചിത്തം തെളിഞ്ഞ് പൂർവ്വസ്ഥിതി പ്രാപിച്ചു.
പരമഭക്തനായ നന്തി സർവ്വാപരാധങ്ങൾക്കും ഭഗവാനോട് മാപ്പ് പറഞ്ഞു തൃപ്പാദങ്ങളിൽ നമസ്കരിച്ചു. ഇന്നും തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും പ്രദോഷവേളയിൽ നന്ദിദേവന് കറുകമാല അണിയിച്ച് കാപ്പരി നിവേദിക്കുന്നു.🙏🙏🙏🕉🕉🕉🙏🙏🙏

വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ള വാക്യമാണ്‌ തത്ത്വമസി. പ്രമുഖ തീർഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രത്തിന് മുൻപിലായി ഈ വാക്ക് എഴുതിവച്ചിട്ടുണ്ട്.

 


വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ള വാക്യമാണ്‌ തത്ത്വമസി. പ്രമുഖ തീർഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രത്തിന് മുൻപിലായി ഈ വാക്ക് എഴുതിവച്ചിട്ടുണ്ട്. നാലു വേദങ്ങളിൽ നിന്നും തെരഞ്ഞെടുത്ത നാലു വാക്യങ്ങളെയാണ്‌ മഹാവാക്യങ്ങൾ എന്നു പറയുന്നത്‌. മഹാവാക്യങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്‌.

*ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ*

 


*ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ*

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
ഈശ്വരചൈതന്യംനിറഞ്ഞ ആഞ്ജനേയൻ
ഹനുമാര് സ്വാമിയെ ഭജിച്ചാൽ ബുദ്ധി, ബലം, ധൈര്യം, കീര്ത്തി , വാക്‌സാമര്ത്ഥ്യം , രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങൾ ലഭിക്കും.
മഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യര്, പരശുരാമൻ, അശ്വത്ഥാമാവ് എന്നീ ഏഴ് പേരാണ് ചിരംജീവികൾ. വ്യാകരണ ശാസ്ത്ര നിപുണൻ, തികഞ്ഞ സംഗീതജ്ഞൻ, അഷട ഐശ്വര്യ സിദ്ധൻ, അപാരമായ കായികശക്തി. ജന്മത്താലും കർമ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി.

Wednesday, 16 June 2021

ഉമാമഹേശ്വര സംവാദം

 


ആചാര്യൻ എ.കെ.ബി. നായആധ്യാത്മരാമായണത്തിലെ ഉമാമഹേശ്വരസംവാദത്തിൽ പാർവതീദേവി നാലുതരം സ്വഭാവമുള്ളവരെപ്പറ്റിയും അവർക്ക്‌ ജീവിതത്തിലുണ്ടാകുന്ന വൻ നഷ്ടങ്ങളെക്കുറിച്ചും ശ്രീ മഹാദേവനോട്‌ പറയുന്നുണ്ട്‌. എഴുത്തച്ഛന്റെ വരികൾ ശ്രദ്ധിക്കുക: 

കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ
കിംകണന്മാരായുള്ളോർക്കർത്ഥവുമുണ്ടായ്‌വരാ-
കിമൃണന്മാർക്കു നിത്യസൗഖ്യവുമുണ്ടായ്‌വരാ;
കിംദേവന്മാർക്കു ഗതിയും പുനരതുപോലെ

(ബാ.കാ.355-358)
കിംക്ഷണന്മാർക്കും കിംകണന്മാർക്കും കിമൃണന്മാർക്കും കിംദേവന്മാർക്കും ജീവിതത്തിൽ നികത്താനാവാത്ത നഷ്ടങ്ങൾ സംഭവിക്കുന്നുവെന്ന പാർവതീദേവിയുടെ അഭിപ്രായത്തിന്‌ വർത്തമാനകാല പ്രസക്തിയുണ്ട്‌.
കിംക്ഷണന്മാരെന്നാൽ അൽപസമയത്തെ നിസ്സാരമായി വിചാരിക്കുന്നവരെന്നാണ്‌. സമയത്തിന്റെ വില മനസ്സിലാക്കാതെ, സുഖിയന്മാരായി, ക്രിയാത്മകമായി ഒന്നുംചെയ്യാതെ സമയത്തെ പാഴാക്കിക്കളയുകയെന്നത്‌ ചില വ്യക്തികളുടെ സ്വഭാവമാണ്‌. സമയനിഷ്ഠപാലിക്കാത്തവരും സമയബന്ധിതമായി ഏറ്റെടുത്ത കർമം പൂർത്തീകരിക്കാത്തവരും ദീർഘസമയം വിശ്രമിക്കുന്നവരും മടിയന്മാരും ഈ വിഭാഗത്തിൽപ്പെടുന്നു.  അതുകൊണ്ട്‌ ഒരുനിമിഷവും വെറുതേ കളയാതെ മനുഷ്യർ കർമനിരതരാകണമെന്ന സന്ദേശമാണ്‌ കിംക്ഷണന്മാർക്ക്‌ വിദ്യയുണ്ടാകയില്ലാ എന്ന ദേവിയുടെ വാക്യത്തിൽനിന്ന്‌ മനസ്സിലാക്കേണ്ടത്‌.

പണത്തിന്റെ അഥവാ ധനത്തിന്റെ അൽപാംശത്തെ നിസ്സാരമാക്കി ഉപേക്ഷിക്കുന്നവരെയാണ്‌ ദേവി കിംകണന്മാർ എന്നുപറയുന്നത്‌. നൂറുപൈസകൾ ചേരുമ്പോഴാണ്‌ ഒരു രൂപയാവുന്നത്‌.  ഒരു രൂപ അനേകം ചേരുമ്പോഴാണ്‌ നൂറുരൂപയും ആയിരംരൂപയും പതിനായിരം രൂപയും ലക്ഷംരൂപയും കോടിരൂപയും ആകുന്നത്‌. പണത്തിന്റെ ഏറ്റവും ചെറിയ അംശങ്ങൾ പൈസയും രൂപയുമാണ്‌. ഇവയെ അവഗണിക്കുന്നവർക്ക്‌ സമ്പന്നരാകാൻ സാധിക്കുകയില്ലെന്നാണ്‌ പാർവതീദേവി പറയുന്നത്‌.  കടംവാങ്ങുന്നതിൽ ലജ്ജയില്ലാത്തവരെയാണ്‌ കിമൃണന്മാരെന്ന്‌ ദേവി പറയുന്നത്‌. കടംവാങ്ങി ജീവിക്കുന്നവർക്ക്‌ മനസ്സമാധാനം ഉണ്ടാവുകയില്ലെന്ന്‌ പാർവതീദേവി മുന്നറിയിപ്പ്‌ നൽകുന്നു. 

ദേവന്മാരെ അവഗണിക്കുന്നവരെയും ഈശ്വരനില്ലെന്ന്‌ വാദിക്കുന്നവരെയും ദേവി വിശേഷിപ്പിച്ചത്‌ കിംദേവന്മാർ എന്നാണ്‌. ദൈവവിശ്വാസികൾ ദൈവകോപത്തെ ഭയപ്പെടുന്നവരാണ്‌. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായതുകൊണ്ട്‌ തെറ്റുചെയ്യുന്നതിൽനിന്ന്‌ അവർ സ്വയം പിന്തിരിയുന്നു. ആത്മവിശ്വാസം  എന്ന്‌ പറയുന്നതുതന്നെയാണ്‌ ഈശ്വരവിശ്വാസം. ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയും പിന്നിൽ ഒരു ചൈതന്യമുണ്ട്‌. അതിനെയാണ്‌ ആത്മാവ്‌ എന്ന്‌ പറയുന്നത്‌. അത്‌ ശാശ്വതവും സനാതനവും സർവാശ്രയവുമാണ്‌. ശരീരമനോബുദ്ധിക്കപ്പുറത്തുള്ള ആത്മാവിൽ വിശ്വസിക്കുന്നവർക്ക്‌ ആത്മധൈര്യമുണ്ടാകും. അവർക്ക്‌ ഏത്‌ പ്രതിസന്ധികളെയും തരണംചെയ്യാൻ സാധിക്കും. അല്ലാത്തവർക്ക്‌ ജീവിതം ദുരിതപൂർണമായിരിക്കും. അവർക്ക്‌ ഒരു ഗതിയും ഉണ്ടാവുകയില്ലെന്ന്‌ പാർവതീദേവി മുന്നറിയിപ്പുനൽകുന്നു.

ഓം മലയജവാസിനേ നമ:.......

 


ഓം മലയജവാസിനേ നമ:.......

"ധ്യായേ ഷൺമുഖമിന്ദു കോടി സദൃശ്യം
രത്ന പ്രഭാ ശോഭിതം
ബാലാർക്കദ്യുതി ഷഡ്കിരീട വിലസത്
കേയൂര ഹാരാന്വിതം
കർണ്ണാലംകൃത കുണ്ഡല പ്രവിലസത്
ഗണ്ഡസ്ഥലാ ശോഭിതം
കിഞ്ചിത് കങ്കണ കിങ്കിണീരവയുതം
ശൃംഗാര സാരോദയം ...... "
പ്രിയ മിത്രങ്ങളേ..... എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു......
ലോകാ സമസ്ത സുഖിനോ ഭവന്തു.......
ഓം ശരവണഭവ: '........ 

Monday, 14 June 2021

ആവണപ്പലക*


 പൂജാരിമാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതും പൂജയുടെ ഭാഗമായ ഒന്നാണല്ലോ ആവണപ്പലക .

പൂജിക്കുന്നവർക്കു പോലും ആവണപ്പലകയുടെ മഹത്വം അറിയില്ല എന്നത് നഗ്നമായ സത്യം തന്നെയാണ്.
ബ്രഹ്മാണ്ഡത്തിലെ സകല തത്വങ്ങളും ഉൾപ്പെട്ടതും സർവ്വ സൃഷ്ടി സങ്കീർണ്ണതകൾ നിറഞ്ഞതുമായ വിധിയാണ് ആവണപ്പലകയിലുള്ളത്.
പ്രപഞ്ചത്തിൻ്റെ ആകൃതി തന്നെയാണ് ആവണപ്പലകക്ക് ഉള്ളതെന്ന് നമുക്ക് കണ്ടാൽ അറിയാം.
എല്ലാറ്റിനേയും ധരിക്കുന്നതും, സകലത്തിനേയും ഉൾക്കൊള്ളുന്നതും, സർവ്വ സഹനകരമായതും എന്നാൽ ആത്മബുദ്ധിയെ പ്രചോദിപ്പിക്കുന്നതുമായ ഒരു ഇരിപ്പിട വസ്തുവായ ആവണപ്പലകയുടെ വിധി പ്രകാരമുള്ള കണക്ക് വൈദികകാല വിശ്വകർമ്മാക്കളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. സഹനത്തിൻ്റെ പ്രതീകമായ ആമയുടെ ആകൃതി, ബ്രഹ്മാണ്ഡത്തിൻ്റെ ചെറിയ രൂപമാണെന്ന് മനസ്സിലാക്കിയ അതിബുദ്ധിമാന്മാർ ആയിരുന്നു വൈദിക കാല വിശ്വകർമ്മാക്കൾ.
കാരണം. അവർ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും പൂർണ്ണത വേണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. 
ആവണപ്പലകയുടെ കണക്ക് പഞ്ചയോനി കണക്കാണ്. കൃത്യമായ ഉയരവും, വീതിയും, നീളവും ആവണപ്പലകയുടെ ആകർഷണ ശക്തി ബലപ്പെടുത്തുന്നതാണ്‌.
എത്ര പ്രയാസമുള്ള മന്ത്രവും ആവണപ്പലകയിൽ ഇരുന്ന് ജപിച്ചാൽ പെട്ടന്ന് ഹൃദ്യസ്ഥമാക്കുകയും മന്ത്ര ദേവത പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന വൈദിക കല വിശ്വകർമ്മാക്കളുടെ കണ്ടെത്തലിൽ നിന്നുമാണ് പൂജക്കും പൗരോഹിത്യവൃത്തിക്കും ആവണപ്പലക ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി തീർന്നത്.

"കൂർമ്മപീഠിക" എന്നതാണ് ആവണപ്പലകയുടെ യഥാർത്ഥ പേര്.
ബ്രഹ്മാണ്ഡതത്വം ഉൾപ്പെടുത്തിച്ചെയ്യുന്ന ഈ പീഠികയുടെ മദ്ധ്യഭാഗത്തിൽ വിശ്വകർമ്മാവും, അഞ്ച് വശങ്ങളിൽ അതായത് ആമയുടെ തല പോലുള്ള ഭാഗം പ്രണവം എന്ന തത്വത്തിൽ ഉൾപ്പെടുന്നു.
ഋക്ക്, യജുസ്സ്, സാമം, അഥർവ്വം എന്നീ നാല് വേദങ്ങളും, ആമയുടെ കാലുകൾ ആകുന്നു. അതായത് അഞ്ച് വേദങ്ങളും കൂടി ഈ ബ്രഹ്മാണ്ഡത്തെ താങ്ങി നിർത്തുന്നത് പോലെ. അഥവാ ബ്രഹ്മാണ്ഡം ഈ അഞ്ച് വേദങ്ങളേയും ഉൾക്കൊള്ളുന്ന പോലെയും ആകുന്നു. 
വിശ്വകർമ്മാവിൽ ഉൾപ്പെട്ട മുപ്പത്തി മുക്കോടി ദേവതകളും അമർത്ത്യരായി ഈ ആവണപ്പലകയിൽ അധിവസിക്കുന്ന സമുന്നതമായ ആ സങ്കൽപ്പത്തിൻ്റെ പേരിലും വൈദികകാല വിശ്വകർമ്മാക്കളെ നമിക്കേണ്ടതാണ്. 1008 മന്ത്രങ്ങളും, പ്രണവ - ഋഗ്വാദി വേദങ്ങളും, സർവ്വ ബീജങ്ങളും ചേർക്കയാൽ ഈ ആവണപ്പലകയിൽ ഇരുന്ന് പൂജ ചെയ്യുകയോ മന്ത്രം ജപിക്കുകയോ, ഹോമം നടത്തുകയയോ ചെയ്യുന്നതായാൽ സാക്ഷാൽ പരാശക്തി പ്രത്യക്ഷയാകും എന്ന വിശ്വകർമ്മാക്കളുടെ വിശ്വാസം, ആവണപ്പലകയുടെ ചെയ് വനയിൽ സൂക്ഷ്മനിരീക്ഷണവും, അതീവ ജാഗ്രതയും പരിപൂർണ്ണ ഭക്തിയും അത്യന്താപേക്ഷിതമാകുന്നു.

അതീവ ബുദ്ധിമാനായ ഒരു മരയാചാരിക്ക് മാത്രമേ (മയബ്രഹ്മപരമ്പര ) ഇത്തരം ഒരു ആവണപ്പലക വിധി പ്രകാരം ചെയ്യാനാകൂ. മേടമാസത്തിലെ ചിത്തിര നക്ഷത്രത്തിൽ ആരംഭിച്ച് എല്ലാമാസവും പൗർണ്ണമിയിൽ പൂജ ചെയ്ത് ശക്തി വരുത്തി മീനമാസത്തിൽ ഹസ്ലാ നക്ഷത്രത്തിൽ പണി പൂർത്തിയാക്കി മേടമാസത്തിലെ രാശ്യോദയാൽ പത്താം നാൾ ആദിത്യന് പൂജ ചെയ്യാൻ ആവണപ്പലക സജ്ജമാകുന്നു.
സൂര്യൻ ഏറ്റവും ഉച്ചത്തിൽ വരുന്ന ദിവസത്തിൽ ആവണപ്പലകയിൽ ഇരുന്ന് പൂജ ചെയ്യുന്ന പുരോഹിതന് സർവ്വ ഐശ്വര്യങ്ങളും സവിതാവായ വിശ്വകർമ്മാവ് നൽകുന്നു. അന്നേ ദിവസം ആ പലകയിൽ നിന്നും പ്രതിഫലിക്കുന്ന ഉത്തമ തേജസ്സ് പുരോഹിതന് വീണ്ടും വീണ്ടും കർമ്മശുദ്ധിയുണ്ടാക്കുകയും, ആ ശക്തി വീണ്ടും ആവണപ്പലകയിലേക്ക് പുരോഹിതൻ ആവാഹിക്കുകയും ചെയ്യുന്നു. അപ്രകാരം ആ പീഠത്തിന് അനസ്യൂതം ശക്തി പ്രതിഫലിക്കാനും ആർജിക്കാനും സാധിക്കുന്നു. 

ഇത്തരത്തിൽ ശക്തി വരുത്തിയ ആവണപ്പലക വൈദികകാല വിശ്വകർമ്മാക്കളുടെ പൗരോഹിത്യ കർമ്മത്തിന് ദിനംപ്രതി മാറ്റ് കൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ക്ഷേത്രങ്ങളിൽ ആവണപ്പലകകൾ കാണാറുണ്ടെങ്കിലും അതെല്ലാം ആകൃതിയിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് സത്യം .

വൈദിക കാലഘട്ടത്തിൽ നിലമരത്തിൽ നിർത്തി കൊത്തിയെടുത്തിരുന്ന ആവണപ്പലകക്ക് ആയിരം സംവത്സരത്തോളം ആയുസ്സും മനുബഹ്മ
സന്തതികൾ നിശ്ചയിച്ചിരുന്നു. 
ആവണപ്പലകയുടെ ഉദ്ഘാടന ദിവസം ആ പീഠം ഉപയോഗിക്കുന്ന പുരോഹിതൻ അന്നദാനം മുതലായവ നടത്തിയിരുന്നു. ബ്രഹ്മത്തിൽ ഉൾപ്പെട്ട മുപ്പത്തിമുക്കോടി ദേവതകളേയും ഇത്തരം ആവണപ്പലകയിൽ ഇരുന്ന് പൂജിക്കാവുന്നതാണ്. ദുർമന്ത്രവാദികളും, ആഭിചാര പ്രവർത്തികളും, മദ്യം, മാംസം മുതലായവ ഉപയോഗിച്ചുള്ള പൂജകൾക്കും ഇത്തരത്തിൽ വിധികളോടെ തയ്യാറാക്കിയ ആവണപ്പലക ഉപയോഗിച്ചിരുന്നില്ല. അതിനായി നാല് കുതിരക്കാലുള്ള പീഠങ്ങളാണ് ഉപയോഗിച്ചിരുന്നത്. പഞ്ചഋഷിമാരായിരുന്ന മനു, മയ, ത്വഷ്ട, ശിൽപി, വിശ്വജ്ഞ എന്നീ പഞ്ച വേദികൾ ഹോമങ്ങൾക്ക് മുന്നോടിയായി പത്മങ്ങളും മറ്റും വരച്ചിരുന്നു.
ഭദ്രകം, സ്വസ്തിക ഭദ്രകം, ചക്രാബ്ജം, ശക്തിഭദ്രകം, ശിവമഹാകുംഭ, ഷഡ്ദളം, ശയ്യ മുതലായവയാണ് പ്രധാന പത്മങ്ങൾ.
അതിൽ ഭദ്രകം പഞ്ചഭൂതാത്മകമാകയാൽ അഞ്ച് ഋഷിമാരും അത് പൊതുവായി ഉപയോഗിച്ചിരുന്നു. 

ആവണപ്പലകയെ ബഹുമാനിക്കാത്ത പൂജാരിമാർ ചെയ്യുന്ന പൂജക്ക് പൂർണ്ണത കൈവരികയില്ല. കലശപൂജ, പ്രതിഷ്ഠാ പൂജ എന്നിവ പോലുള്ള വിശേഷ പൂജകൾ ആരംഭിക്കും മുമ്പ് വെറും നിലത്ത് ദർഭ വിരിച്ച് അതിലിരുന്ന് ആദ്യം ആവണപ്പലക ചാണകം മെഴുകി ശുദ്ധി ചെയ്ത സ്ഥലത്ത് വച്ച് ഭക്തിയോടെ പ്രണവം ജപിച്ച്, ഗുരുവിനെ ധ്യാനിച്ച് ദീക്ഷാ മന്ത്രം (ഉപാസനാ മന്ത്രം ജപിച്ച് പഞ്ചോപചാരത്തോടെ മണിയടിച്ച് പൂജിച്ച് കർപ്പൂര ആരതി നടത്തണം. ശേഷം ആവണപ്പലകയെ തൊട്ട് സാഷ്ടാംഗം നമസ്കരിച്ച ശേഷം പഞ്ചഭൂതാത്മക പ്രതീകമായ ആവണപ്പലകയെ മൂന്ന് പ്രദക്ഷിണം ചെയ്ത് മുന്നിൽ നിന്ന് തൊഴുകൈയോടെ യജമാനനോടും, ഭാരവാഹികളോടും ഭക്തജനങ്ങളോടും അനുവാദം ചോദിച്ച ശേഷം മാത്രമേ അതിൽ ഇരിക്കാൻ പാടുള്ളൂ. ഇരിക്കും മുമ്പ് ആവണപലക പൂജിച്ച പുഷ്പങ്ങൾ കൂട്ടിവാരി ഒരു ഭാഗം ക്ഷേത്ര/ ഭവന / യജ്ഞ യജമാനനും ബാക്കി പരികർമ്മികൾക്കും, അടുത്തുള്ള ശിഷ്യർക്കും, ഭക്തജനത്തിനും നൽകിയ യ ശേഷം കൈ കഴുകി ഇരുന്ന് പൂജകൾ ആരംഭിക്കാം. പൂജ കഴിയുമ്പോഴും ആവണപ്പലകയിൽ വെള്ളം തളിച്ച് തുടച്ച് കുറിയിട്ട്  മന്ത്രതന്ത്രലോപങ്ങൾക്കുള്ള പ്രായശ്ചിചിത്താർത്ഥം പുഷ്പാക്ഷതങ്ങൾ എടുത്ത് തൊഴുത് പ്രാർത്ഥിച്ച് ക്ഷമാപണം നടത്തി വീണ്ടും നമസ്കരിച്ച് അതിൽ വസ്ത്ര സഹിതം വെറ്റിലയും അടക്കയും ദക്ഷിണയും വയ്ക്കാം. ശേഷം ഭക്തജനങ്ങൾക്ക് ആവണപ്പലകയിൽ ദക്ഷിണ സമർപ്പിക്കാനും നമസ്കരിക്കാനും അനുവദിക്കാം. ആ ആവണപ്പലകയിൽ സമർപ്പിക്കുന്ന ദക്ഷിണ പൂജ ചെയ്ത ആചാര്യനുള്ളതും, ആവണപ്പലകയിൽ തൊട്ട് തൊഴുമ്പോൾ,/ നമസ്കരിക്കുമ്പോൾ ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നതിന് തുല്യം തന്നെയാണ്.

തേൻവരിയ്ക്ക എന്ന പ്ലാവിൻ്റെ തടിയാണ് ആവണപ്പലക നിർമ്മാണത്തിന് വൈദിക കാല വിശ്വകർമ്മജർ ഉപയോഗിച്ചിരുന്നത്. ആവണപ്പലക നിർമ്മാണ ശിഷ്ടം വരുന്ന പൂളുകൾ ( പണിതതിൻ്റെ ബാക്കി ഭാഗങ്ങൾ ) ഗണപതി ഹോമം മുതലായവക്ക് ഉപയോഗിക്കാം.

ലഭ്യമാകുന്ന മുറക്ക് കൂടുതൽ വിവരങ്ങൾ ചേർക്കുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുകയും, മറ്റുള്ളവർക്ക് ഈ വിവരങ്ങൾ കൈമാറുകയും ചെയ്യുമല്ലോ
പകർപ്പ്:-

Wednesday, 4 April 2018

അഷ്ടബന്ധം



ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .

അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു.
വ്രതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമിക്കുന്നു. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം ഓയിൽ ചേർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞി കൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.