കുന്നുകൾ നിറഞ്ഞ കുന്നന്താനത്തിന്റെ അധിദേവതയാണ്.വിളിച്ചാൽ വിളിപ്പുറത്തു വരുന്ന അമ്മ.പല ദിക്കുകളിൽ പോയി ജോലി ചെയ്യിതു കഷ്ടപ്പെട്ടു വരുമ്പോൾ മഠത്തിൽക്കാ വിൽ അമ്മയെ വിളിച്ചാൽ ആ വിളി അമ്മ കേൾക്കും.
വളരെ പണ്ട് മഠത്തിൽ എന്നൊരു ചെറിയ ഇല്ലം ഉണ്ടായിരുന്നു.നടക്കൽ ഭാഗത്തായാണ് ആ ഇല്ലം എപ്പോഴും അവിടെ അമ്മയുടെ വാസസ്ഥാനം എന്നും പറയാറുണ്ട്.അവിടുത്തെ പോറ്റിമാർ വിളക്കു വെക്കുക പതിവായിരുന്നു.അവരുടെ കുടുംബദേവതായി കണ്ടു വന്ദിച്ചു പോന്നിരുന്നു.
ഒരിക്കൽ കുന്നന്താനത്തു ഒരു ഉമിക്കുന്നു എന്നു ഒരു കുന്നു ഉണ്ടായിരുന്നു.ആ കുന്നു ഇപ്പോഴും നിലനിൽക്കുന്നു ദേവിയുടെ മുൻപിൽ
പണ്ട് പഞ്ചപാണ്ഡവർ വനവാസകാലത്തു ഇവിടെ തങ്ങിയെന്നും അവിടെ പണ്ട് ഉമി കൂട്ടിയാണ് ഈ കുന്നു ഉണ്ടായതെന്നും ചരിത്രം രേഖപ്പെടുത്തുന്നു.
കുറെ വർഷങ്ങൾക്കു ശേഷം അവിടെ ഒരു യക്ഷി വസിച്ചിരുന്നു.യക്ഷി നാട്ടുകാരെ ഉപദ്രവിച്ചു കൊണ്ടിരുന്നു.ശല്യം സഹിക്കവയ്യാതെ ഇനാട്ടിലെ ജനങ്ങൾ ദേവിയെ പ്രാർത്ഥിച്ചു സങ്കടം പറഞ്ഞു.പ്രാർത്ഥനയിൽ സന്തുഷ്ടയായ ദേവി സ്വയംഭൂവായി ഇന്നു കാണുന്ന ക്ഷേത്രസ്ഥാനത്തു വന്നിരുന്നു.അവിടെ അന്നാട്ടിലെ ജനങ്ങൾ ദേവിക്കു കിഴക്കോട്ടു ദർശനമായി ശ്രീകോവിൽ പണികഴിപ്പിച്ചു.
പക്ഷേ പിറ്റേന്നു രാവിലെ ശ്രീകോവിൽ തുറക്കാൻ ചെന്ന നമ്പൂതിരി കാണുന്നത് അദ്‌ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. ദേവിയുടെ ബിംബം തനിയെ പടിഞ്ഞാറു തിരിഞ്ഞു ഇരിക്കുന്നു.
അങ്ങനെ ദേവപ്രശ്‌നം വെച്ചു നോക്കിയപ്പോൾ.ശല്യമായിരുന്ന യക്ഷിയെ പിടിച്ചു കെട്ടിയെന്നും അവിടെ യക്ഷിയമ്മക്ക് അമ്പലം പണിയണമെന്നും തെളിഞ്ഞു അങ്ങനെ ഇന്നീ കാണുന്ന വടക്കുകിഴക്കു അമ്പലം പണിഞ്ഞു എന്നുമാണ് ഐതീഹ്യം
No comments:
Post a Comment