Thursday, 17 June 2021

നന്തിയുടെ ഗർവ്വടക്കിയ #ശ്രീപരമേശ്വരൻ

 


നന്തിയുടെ ഗർവ്വടക്കിയ #ശ്രീപരമേശ്വരൻ

🕉
🕉🕉🕉🕉
കാളകൂടവിഷം ഭക്ഷിച്ച ശിവഭഗവാന്റെ ശരീരത്തിൽ ഉഷ്ണം വർദ്ധിച്ചു. ആ സമയത്ത് പരമശിവന്റെ എതിരേ നിന്ന നന്ദിയുടെ ശ്വാസക്കാറ്റേറ്റ് ശിവന്റെ മേനി തണുത്ത് ശാന്തമായി.
അതുകൊണ്ടാണ് പ്രദോഷവേളയിൽ നന്തിക്കും ശിവനും മദ്ധ്യേ നടക്കരുത് എന്നു പറയുന്നത്.
നന്തിയുടെ ശ്വാസകാറ്റിന് തടസ്സമുണ്ടാകരുത് എന്നതുകൊണ്ടാണ് ഈ നിയന്ത്രണം.
ഒരു ദിവസം തന്റെ ശ്വാസകാറ്റേറ്റാണ് ശിവന്റെ ശരീരഉഷ്ണം കുറഞ്ഞത് എന്ന് കരുതി നന്തിക്ക് ഗർവ്വേറി. ഇതറിഞ്ഞ ശിവഭഗവാന് കോപം വന്നു. ആ ക്ഷണം തന്നെ ശിവകോപത്താൽ നന്തിക്ക് ചിത്തഭ്രമം വന്ന് സ്വയം ചിരിക്കാൻ തുടങ്ങി.
ഇത് കണ്ട പാർവ്വതിദേവീ നന്തിയോട് കരുണകാട്ടണമെന്ന് ഭഗവാനോട് അപേക്ഷിച്ചു. അതിനുശേഷം ദേവി അരിയിൽ ശർക്കര ചേർത്ത് കാപ്പരി എന്ന വറുത്ത പലഹാരം നന്തിക്ക് ഔഷധമായി നൽകി. കൂടാതെ ഗണപതിഭഗവാന്റെ ആഗ്രഹപ്രകാരം നന്തിക്ക് കറുകമാലയും അണിയിച്ചു.
അതോടെ നന്തിയുടെ ചിത്തം തെളിഞ്ഞ് പൂർവ്വസ്ഥിതി പ്രാപിച്ചു.
പരമഭക്തനായ നന്തി സർവ്വാപരാധങ്ങൾക്കും ഭഗവാനോട് മാപ്പ് പറഞ്ഞു തൃപ്പാദങ്ങളിൽ നമസ്കരിച്ചു. ഇന്നും തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും പ്രദോഷവേളയിൽ നന്ദിദേവന് കറുകമാല അണിയിച്ച് കാപ്പരി നിവേദിക്കുന്നു.🙏🙏🙏🕉🕉🕉🙏🙏🙏

No comments:

Post a Comment