ദീപ ജ്യോതി പരബ്രഹ്മം
ദീപം സർവ തമോപഹം
ദീപേന സാധ്യതേ സർവ്വം
സന്ധ്യാ ദീപം നമോസ്തുതേ
ദീപേന സാധ്യതേ സർവ്വം
സന്ധ്യാ ദീപം നമോസ്തുതേ
ശുഭം കരോതു കല്യാണം
ആയുരാരോഗ്യ വർദ്ധനം
സർവ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോ നമ:
ആയുരാരോഗ്യ വർദ്ധനം
സർവ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോ നമ:
ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദ:
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിർ നമോ നമ:
ആരോഗ്യം ധന സമ്പദ:
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിർ നമോ നമ:
ദീപജ്യോതിർ പരബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദനാ
ദീപോമേ ഹരതു പാപം
ദീപ ജ്യോതിർ നമോസ്തുതേ
ദീപജ്യോതിർ ജനാർദ്ദനാ
ദീപോമേ ഹരതു പാപം
ദീപ ജ്യോതിർ നമോസ്തുതേ
ഒരു ഹിന്ദുഭവനത്തിന്റെ മുഖമുദ്രയാണ് സന്ധ്യാദീപം. എത്ര അസൗകര്യമുണ്ടായാലും സസ്യാദീപം കൊളുത്തുന്നത് നമ്മൾ മുടക്കാറില്ല. ആ ദീപത്തിന് മുൻപിൽ കുടുംബാഗങ്ങൾ അഞ്ചു മിനിറ്റ് സമയമെങ്കിലും ഒരുമിച്ചിരുന്ന്പ്രാർത്ഥിക്കുമ്പോൾ മാത്രമേ അതൊരു ഭവനമാവുകയുള്ളൂ... സന്ധ്യാസമയത്തെ ഏതാനും നിമിഷങ്ങൾ വിലപ്പെട്ടതാക്കിതീർക്കാൻ നമുക്ക് കഴിയും. ആ ചെറിയ സമയം നമുക്ക് ഒരിക്കലും നഷ്ടമാവുകയില്ല. നമ്മളിൽ അവാച്യമായ ശക്തിവിശേഷം നിറയ്ക്കാൻ അല്പസമയത്തെ പ്രാത്ഥനകൊണ്ട് കഴിയും, ഈ പ്രാർത്ഥന തന്നെയാണ്
ആദ്ധ്യാത്മികകാര്യങ്ങളിൽ നമുക്കുള്ള പ്രഥമഗൃഹപാഠം. കുട്ടികൾക്ക് ഇതിലൊന്നും താത്പര്യമില്ലെന്ന് മുതിർന്നവർ പറയും.
സന്ധ്യാനാമജപത്തിനായി സമയം പാഴാക്കാനില്ലെന്ന് വേറെ ചിലർ പറയും.
ഒന്നിനും ഒരു ഗൗരവവും കൊടുക്കാത്തവരാണ് മറ്റുചിലർ. ഒരു വീട്ടിലെ ഓരോ അംഗവും ഓരോ വഴിക്കു പോകുന്ന അവസ്ഥ അഭിലഷണീയമല്ല. എല്ലാവരുടെ വഴിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ നല്ലതാണ്.
ഒരു ദിവസത്തിൽ ഒരു പ്രാവശ്യംപോലും ഒത്തുകൂടാത്തവർ പല ഭവനങ്ങളിലും ഉണ്ട്.ക്രമേണ കുടുംബബന്ധങ്ങളിൽ നിന്നും അകന്ന് അവർ ഒറ്റപ്പെട്ട വ്യക്തികളായി മാറും.
ഒരു കറയും പുരളാത്ത മനസ്സാണ് കൊച്ചുകുട്ടികൾക്കുള്ളത്.
അനുകരണത്തിലൂടെയാണ് അവർ പലതും പഠിക്കുന്നത്. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തിയതിനു ശേഷം വീട്ടമ്മ ആ വിളക്കിനു മുൻപിൽ ഇരുന്നു നാമം ജപിച്ചാൽ കുട്ടികളും അടുത്തിരുന്ന് നാമം ജപിക്കും. ഇതൊരു ശീലമായാൽ വിളക്ക് കൊളുത്തുന്നത് കുട്ടികൾ ഓർമ്മിപ്പിക്കും. ആരും പറയാതെ തന്നെ കുട്ടികൾ വിളക്കിനരികിൽ വന്നിരിക്കും.അതേസമയം ആരെയോ ബോധിപ്പിക്കാനെന്ന മട്ടിൽ ഒരു തിരി കത്തിച്ചു വെച്ചിട്ട് ടി.വി.യിലെ സീരിയൽ കാണാൻ തിരിഞ്ഞിരിക്കുന്ന വീട്ടമ്മ ഒരിക്കലും വീടിന് ഐശ്വര്യമല്ല. അവിടുത്തെ കുട്ടികൾ തലതിരിഞ്ഞു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ...
ഈ കാര്യത്തിൽ നമ്മൾ മറ്റു മതക്കാരെ കണ്ടു പഠിക്കണം. ഒരുമിച്ചിരുന്നുള്ള പ്രാർത്ഥന അവർക്ക് സർവപ്രധാനമാണ്. ഒരു സാഹചര്യത്തിലും അവർ പ്രാർത്ഥന മുടക്കില്ല. കുടുംബാംഗങ്ങുടെമനസ്സിനേയും, പ്രവൃത്തിയേയും ഏകോപിപ്പിക്കുന്നതിനും ശക്തീകരിക്കുന്നതിനും കൂട്ടായ പ്രാർത്ഥന ഉപകരിക്കും. അരനൂറ്റാണ്ടു മുമ്പുവരെ എല്ലാ ഭവനങ്ങളിലും ഈ പ്രാർത്ഥന ഉണ്ടായിരുന്നു. പിന്നീട് പല വീടുകളിലും പ്രാർത്ഥന ഇല്ലാതായി. പഴയ പാരമ്പര്യം നിലനിർത്തുന്ന കുടുംബങ്ങൾ ഇന്നും ഉണ്ട്. അവർക്ക് അതിന്റേതായ ഐശ്വര്യവും ഉണ്ട്.
No comments:
Post a Comment