Thursday, 15 December 2016

മഠത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ അൻപത്തിഅഞ്ചാം സപ്താഹയജ്ഞ൦ ഇ മാസം 20 മുതൽ 26 വരെ

കുന്നന്താനം : മഠത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ അൻപത്തിഅഞ്ചാം സപ്താഹയജ്ഞ൦ ഇ മാസം 20 മുതൽ 26  വരെ .തലേ ദിവസം വൈകുന്നേരം കൊടിമര സമർപ്പണവും നടക്കും 

കുന്നന്താനം ശ്രീമതി അംബികാമ്മ തുറങ്ങനാട്ടാണ്  കൊടിമരം സമർപ്പിക്കുന്നത് .അന്നേ ദിവസം വൈകുന്നേരം 6 :30 ന് ഭദ്രദീപ പ്രതിഷ്‌ഠ നടക്കും .സൂര്യ ടി വി യിൽ സംപ്രേഷണം ചെയ്യിതുകൊണ്ടിരിക്കുന്ന "അമ്മേ മഹാമായേ "സീരിയൽ ഫെയിം കുമാരി ദേവി ഉണ്ണിമായ ഭദ്രദീപം കൊളുത്തും വൈകുന്നേരം 7 മണിക്ക്  യജ്ഞാചാര്യന്റെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.

ഭഗവര്തനം ശ്രീ മൂർത്തിമംഗലം പ്രസേനൻ യജ്ഞാചാര്യനായും സർവ്വശ്രീ  അശോകൻ പറവൂർ ,അർജുനൻ ചിറക്കര ,ചാത്തന്നൂർ സന്തോഷ് എന്നിവരാണ് യജ്ഞപൗരാണികർ.

ഒന്നാം ദിവസം രാവിലെ 7 :30 നും 8 :00 മദ്ധ്യേ യുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് .തുടർന്ന് ഭാഗവത പാരായണം അഞ്ചാം ദിവസം രുക്മിണി സ്വയംവരവും സമൂഹസദ്യയും അഖണ്ഡനാമജപയജ്ഞവും നടക്കും .ഏഴാം  ദിവസം ആറാട്ടോടുകൂടി സമാപിക്കും 

No comments:

Post a Comment