Friday, 24 February 2023

കുന്നന്താനം മഠത്തിൽകാവിൽ കലംപൂജ പൊങ്കാല മഹോത്സവം

 



മല്ലപ്പള്ളി : മധ്യതിരുവിതാംകൂറിലെ പ്രമുഖ ക്ഷേത്രമായ മേജർ .കുന്നന്താനം മഠത്തിൽകാവ് ഭഗവതി 

 ക്ഷേത്രത്തിലെ കലംപൂജ പൊങ്കാല മഹോത്സവം ഏപ്രിൽ 7 ന് നടത്താൻ ഉപദേശകസമിതി തീരുമാനിച്ചു. എല്ലാ വർഷവും നടത്തി വരാറുള്ള പൊങ്കാല ഇത്തവണയും നല്ല രീതിയിൽ നടത്താൻ കഴിയും എന്നാണ് പ്രതീക്ഷ എന്നും ഉപദേശക സമിതി അറിയിച്ചു. 


ദേവസ്വം ബോർഡിന്റെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണ് കുന്നന്താനം മഠത്തിൽക്കാവ്‌ മേട മാസം 1 ന് ആണ് കൊടിയേറ്റ്.പത്താമുദയ തിരുവുത്സവം ആണ് ഇവിടെ ഉത്സവം.അന്ന് നാട് വിട്ടു പോയവരും അല്ലാത്തവരും എല്ലാം ഒത്തുചേരുന്ന ഒരു ദിവസം എന്നതും ഇ ക്ഷേത്രത്തിന്റെ പ്രത്യേകത ആണ്.


No comments:

Post a Comment