Wednesday, 28 March 2018

മിഴി തുറക്കുന്നു................

മിഴി തുറക്കുന്നു...............
കുന്നന്താനം : മഠത്തിൽകാവ് ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പുറംഭിത്തിയിൽ മ്യൂറൽ വർണങ്ങൾ ദൃശ്യ രൂപങ്ങളായി പിറവിയെടുക്കുന്നു.
കക്കയും കരിക്കിൻവെള്ളവും ചേർത്ത് പ്രതലം ഒരുക്കി അവിടെ പാലിൽ നേർപ്പിച്ചെടുത്ത ഇയാംപുല്ലു തൂലികയാക്കിയാണ് ചിത്രങ്ങൾ വരക്കുക. ഗണപതിയിൽ തുടങ്ങി ഭദ്രകാളിയും അന്നപൂർണേശ്വരിയും മഹിഷാസുരമർദിനിയും തെളിയും. 
ഇന്നു വൈകുന്നേരം 5 ,മണിക്ക് ശ്രീ .വയലാർ ശരത്ചന്ദ്ര വർമ്മ നിർവഹിക്കുന്നു. ചിത്രമെഴുത്തിനു നേതൃത്വം നൽകിയ പ്രശസ്ത കലാകാരൻ ശ്രീ.രതീഷ് അമ്പാടിയെയും മറ്റ് കലാകാരന്മാരെയും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ .കിരൺ നമ്പൂതിരിയുടെ നേതൃത്വത്തിൽ തദവസരത്തിൽ ആദരിക്കുന്നു.ഏവരുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment