കുന്നന്താനം : ഐശ്വര്യ വരദായിനിയും അനുഗ്രഹ വാർഷിണിയുമായ മഠത്തിൽക്കാവ് അമ്മയുടെ ഇ വർഷത്തെ പത്താമുദയ തിരുവുത്സവം മേടം ഒന്നിനു രാവിലെ കൊടിയേറ്റോടുകൂടി ആരംഭിക്കുന്നതും മേടം പത്തിന് മഠത്തിൽക്കാവ്.
അതുകൂടാതെ ഏപ്രിൽ നു നടക്കുന്ന മാടത്തിൽക്കാവ് പകൽ പൂരം ശ്രദ്ധേയമാകുന്നു. കേരളത്തിലെ പ്രശസ്തിയാർജ്ജിച്ച നല്ല തലയെടുപ്പോടുകൂടിയ ഗജവീരന്മാരും അണിനിരക്കുന്നു.മധ്യ തിരുവിതാംകൂറിലെ ഒരു മികച്ച ഗജമേളയാണ് മഠത്തിൽക്കാവ് പകൽപൂരം.
അതുകൂടാതെ ക്ഷേത്രകലകളോടനുബന്ധിച്ചു നടക്കുന്ന പടയണിയും ഇവിടുത്തെ പ്രത്യേകതയാണ്.പണ്ട് പ്രാചീന കാലം മുതലേ പടയണി ഇവിടെ നടന്നിരുന്നതായി ക്ഷേത്രം ചരിത്രരേഖകളിൽ കാണാം.കടിമ്മനിട്ടയും ,തെള്ളിയൂർക്കാവിലും,പുതുകുളങ്ങരയിലും പോലെ തന്നെ പ്രശസ്‌തി ആർജ്ജിച്ച ഒന്നാണ് ഗോത്രകലാപീഠം നടത്തിവരാറുള്ള പടയണി.അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് വേലകളിയും.
കാഴ്ചശ്രീബലി,പള്ളിവേട്ട, സേവ എന്നിവയും നടക്കും
മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ പത്താമുദയവും പൂരവും
No comments:
Post a Comment