അലങ്കാര ഗോപുരം ഉദ്‌ഘാടനം
കുന്നംതനം : മഠത്തില്‍കാവ് ഭഗവതി ക്ഷേത്രത്തിലെ അലങ്കാര ഗോപുര ഉദ്‌ഘാടന കർമ്മം 2016 ഓഗസ്റ്റ് മാസം 21 - ആം തീയതി (ചിങ്ങം 5 ) ഞാറാഴ്ച രാവിലെ 9:30 ന് ബഹു. ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ പ്രയാർ ഗോപാലകൃഷ്ണൻ അവർകൾ നമ്മുടെ നാടിനു വേണ്ടി സമർപ്പിക്കുന്ന കാര്യം സസന്തോഷം അറിയിക്കട്ടെ തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ബഹു.മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.എം പി ഗോവിന്ദൻ നായർ അവർകൾ മുഖ്യപ്രഭാഷണം നടത്തുന്നു.ഇരുപത്തിയഞ്ചു ലക്ഷം രൂപ മുതൽമുടക്കിയാണ് ഗോപുര നിർമ്മാണത്തിന്റെ പൂർത്തീകരണത്തിനായി ഇനിയും നാലുലക്ഷം രൂപകൂടി പിരിഞ്ഞു കിട്ടിയേ മതിയാകൂ എന്നതിനാൽ എല്ലാ ഭക്തജനങ്ങളും അവരവരാൽ കഴിയുന്ന സംഭാവനകൾ ഈമാസം 10ആം തീയതിക്കുള്ളിൽ ക്ഷേത്രഭാരവാഹികളെ ഏൽപ്പിച്ചു രസീത് കൈപ്പറ്റുവാൻ സന്മനസ്സു കാട്ടണമെന്നു ദേവീനാമത്തിൽ അപേക്ഷിച്ചുകൊള്ളുന്നു
No comments:
Post a Comment