Pages

Monday, 19 March 2018

അമ്മയുടെ മകന് അമ്മയുടെ തിരുമുൻപിൽ തന്ടെ കലകൾ അവതരിപ്പിയ്ക്കുന്ന അപൂർവ്വ നിമിഷം : കുന്നന്താനത്തിന്റെ സ്വന്തം മ്യൂറൽ കലാകാരൻ രതീഷ് അമ്പാടി യുടെ നേതൃത്വത്തിൽ


മഠത്തിൽകാവ് ക്ഷേത്രത്തിൽ ചുവർ ചിത്രം വിരിയുന്നു ..........
കുന്നന്താനം : മഠത്തിൽകാവ് ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പുറംഭിത്തിയിൽ മ്യൂറൽ വർണങ്ങൾ ദൃശ്യ രൂപങ്ങളായി പിറവിയെടുക്കുന്നു.
കക്കയും കരിക്കിൻവെള്ളവും ചേർത്ത് പ്രതലം ഒരുക്കി അവിടെ പാലിൽ നേർപ്പിച്ചെടുത്ത ഇയാംപുല്ലു തൂലികയാക്കിയാണ് ചിത്രങ്ങൾ വരക്കുക. ഗണപതിയിൽ തുടങ്ങി ഭദ്രകാളിയും അന്നപൂർണേശ്വരിയും മഹിഷാസുരമർദിനിയും തെളിയും.
പടയണിക്ക് വലിയ പ്രാധാന്യം ഉള്ള ക്ഷേത്രത്തിൽ കാപ്പൊലിച്ച കളത്തിൽ എത്തുന്ന വലിയ ഭൈരവി കോലം പക്ഷി കോലം കാലൻ കോലങ്ങൾ എന്നിവയുടെ മ്യൂറലുകൾ കാഴ്ചയുടെ പ്രേത്യേകതയാകും. ദക്ഷിണാമൂർത്തിയെയും വരക്കുന്നുണ്ട്. ചുവപ്പും മഞ്ഞയും നിറങ്ങൾ കല്ലിൽ നിന്നാണ് ഒരുക്കുന്നത്. നീലയമാരി നീലയും എള്ളെണ്ണ കത്തിച്ചു കറുപ്പും കണ്ടെത്തും. ആര്യ വെപ്പ് പച്ചയാകും.
കുന്നന്താനത്തിന്റെ സ്വന്തം മ്യൂറൽ കലാകാരൻ രതീഷ് അമ്പാടി യുടെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രവീൺ ച്വട്ടികുളങ്ങര സുജിത് ,ഉണ്ണി എന്നിവരാണ് ചിത്രമെഴുത്തുകാർ. മാർച്ച് 29-നു ദേവരൂപങ്ങളുടെ മിഴിയെഴുതി ചുവര്ചിത്രങ്ങൾ പൂർണമാക്കും.

No comments:

Post a Comment